തളിപ്പറമ്പ്: നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായതിനാൽ ഭരണകൂടം ഇടപെട്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എസ്.ഡി.പി.ഐ തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ് മുഹ്സിൻ തിരുവട്ടൂർ ആവശ്യപ്പെട്ടു.


തെരുവ് നായകളുടെ ആക്രമണം ഭയന്ന് സ്ത്രീകളും കുട്ടികളും സ്കൂൾ വിദ്യാർത്ഥികളും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ഭയപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
മണ്ഡലത്തിലുടനീളം തെരുവ് നായ ശല്യം വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് എസ് ഡി പി ഐ നേതൃത്വം നൽകുമെന്നും മുഹ്സിൻ തിരുവട്ടൂർ വ്യക്തമാക്കി.
Stray dog nuisance in Taliparamba: SDPI calls for government intervention